ഒമാനിലെ മസ്ക്കറ്റ്, സലാല എയർ പോർട്ടുകൾക്ക് വീണ്ടും അഭിമാന നേട്ടം. എയർപോർട്ട് കൗൺസിൽ ഇന്റർനാഷനൽ ഒർഗനൈസേഷന്റെ കോവിഡ് പ്രതിരോധ അംഗീകാരം തുടർച്ചയായ രണ്ടാം തവണയും ഈ എയർപോർട്ടുകളെ തേടി എത്തിയിരിക്കുകയാണ്. കൃത്യമായ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ ഉറപ്പു വരുത്തുന്നതിൽ എയർപോർട്ടുകൾ സ്വീകരിച്ച സുരക്ഷാ മുൻകരുതലുകളെ അടിസ്ഥാനമാക്കിയാണ് അംഗീകാരം നൽകുന്നത്. ലോകത്തിലെ മുഴുവൻ വിമാനത്താവളങ്ങൾക്കും മാതൃകയാകുന്ന തരത്തിലുള്ള ഇടപെടലുകളാണ് കോവിഡ് വ്യാപന ഘട്ടത്തിൽ ഒമാൻ എയർപോർട്ട് അതോറിറ്റി സ്വീകരിച്ചിട്ടുള്ളത്.