മലങ്കര മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷൻ തിയോഡോഷ്യസ് മാർത്തോമ്മാ മെത്രോപ്പോലീത്ത അഞ്ച് ദിവസത്തെ സന്ദർശനത്തിനായി ഒമാനിലെത്തി. മസ്കത്ത് അന്താരാഷ്ട്ര വിമാനത്തവാളത്തിലെത്തിയ മെത്രാപ്പോലീത്തയെ ഒമാനിലെ വിവിധ ഇടവകയിലെ വികാരിമാരും ചുമതലക്കാരും ചേര്‍ന്ന് സ്വീകരിച്ചു.
‘മാർത്തോമ്മാ ചർച്ച് ഇൻ ഒമാൻ’ ഇടവകയുടെ 47-ാമത് വാർഷിക ദിനാഘോഷ ചടങ്ങിന് തിയോഡോഷ്യസ് മെത്രാപോലീത്ത നേതൃത്വം നൽകും. ഇന്ത്യൻ സ്ഥാനപതി അമിത് നാരങുമായി ഇദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇതിനു പുറമെ ഗാലാ സെന്റ് പോൾസ് മാർത്തോമ്മാ ഇടവക, സൊഹാർ സെന്റ് തോമസ് മാർത്തോമ്മാ ഇടവക എന്നിവടങ്ങളിലും മെത്രാപ്പോലീത്ത സന്ദർശിക്കും. അഞ്ച് ദിവസത്തെ ഒമാൻ സന്ദർശനം പൂർത്തിയാക്കി മാർച്ച് 13 ഞായറാഴ്ച വൈകുന്നേരം ഇദ്ദേഹം കേരളത്തിലേക്ക് മടങ്ങും.