മാർച്ച് 27 മുതൽ ഇന്ത്യ ഷെഡ്യൂൾ ചെയ്ത അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നു
മാർച്ച് 27 മുതൽ ഇന്ത്യ ഷെഡ്യൂൾ ചെയ്ത അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നു.
കോവിഡ് മഹാമാരി കാരണം കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 23 മുതല്‍ രാജ്യത്ത് അന്താരാഷ്ട്ര വിമാനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. എന്നാല്‍, ഏകദേശം 28 രാജ്യങ്ങളുമായി രൂപീകരിച്ച എയര്‍ ബബിള്‍ കരാറിന് കീഴില്‍ കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ പ്രത്യേക അന്താരാഷ്ട്ര യാത്രാ വിമാനങ്ങള്‍ പ്രവര്‍ത്തനം പുനഃരാരംഭിച്ചുവരികയായിരുന്നു.
എന്നാൽ ഇന്ത്യ എയർ ബബിൾ കരാറുകൾ അവസാനിപ്പിക്കുമെന്നും 2021 ഡിസംബർ 15 മുതൽ ഷെഡ്യൂൾ ചെയ്ത അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും ഒമിക്‌റോണിന്റെ കേസുകളുടെ വർദ്ധനവ് കാരണം ഈ സമയപരിധിയും വൈകിപോകുകയായിരുന്നു.