ഒമാനിൽ കോവിഡ് കാലയളവിൽ കുട്ടിക്കൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ 1,148 ബാലപീഡന കേസുകളാണ് ഹോട്ട്ലൈൻ നമ്പർ വഴി റിപ്പോർട്ട് ചെയ്തത്. ഒമാൻ സാമൂഹിക വികസന മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 2020ൽ ആകെ 1,040 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കോവിഡിനെത്തുടർന്ന് വീടുകളിൽ ഒറ്റപ്പെട്ടതും സ്കൂൾ അടച്ചതുമാണ് കൂട്ടികൾക്കെതിരെയുള്ള പീഡനം വർധിക്കാൻ കാരണമെന്ന് ദോഫാറിലെ സാമൂഹിക വികസന മന്ത്രാലയത്തിെൻറ ഫാമിലി കൗൺസലിങ് ആൻഡ് ഗൈഡൻസ് വിഭാഗം മേധാവി ഖാലിദ് അഹമ്മദ് അലി തബുക് പറഞ്ഞു.