ഉത്തര്‍പ്രദേശില്‍ ബിജെപി രണ്ടാംവട്ടവും അധികാരത്തിലേക്ക് | തുടർച്ചയായി 5 വർഷം തുടർഭരണം നേടുന്ന ആദ്യ മുഖ്യമന്ത്രിയായി യോഗി

ഉത്തര്‍പ്രദേശില്‍ ബിജെപി രണ്ടാംവട്ടവും അധികാരത്തിലെത്തുന്നു. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ പുതിയൊരു അധ്യായം എഴുതിച്ചേര്‍ക്കുകയാണ് യോഗി ആദിത്യനാഥ്. അഞ്ച് വര്‍ഷം അധികാരത്തിലിരുന്ന ശേഷം തുടര്‍ഭരണം നേടുന്ന ആദ്യത്തെ മുഖ്യമന്ത്രിയാവുകയാണ് യോഗി ആദിത്യനാഥ്.

ഉത്തര്‍പ്രദേശില്‍ മുന്‍പ് നാല് മുഖ്യമന്ത്രിമാര്‍ രണ്ടാംവട്ടം അധികാരത്തിലേറിയിട്ടുണ്ട്. എന്നാല്‍ അവരാരും അഞ്ച് വര്‍ഷം അധികാരത്തില്‍ തുടര്‍ന്ന ശേഷമല്ല വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് . 37 വര്‍ഷത്തിനു ശേഷമാണ് ഇപ്പോള്‍ ഉത്തര്‍പ്രദേശില്‍ ഒരു മുഖ്യമന്ത്രി രണ്ടാം തവണ അധികാരത്തിലെത്തുന്നത്.