അറ്റകുറ്റ പണികൾക്കായി മസ്ക്കറ്റിലെ സുൽത്താൻ ഖബൂസ് സ്ട്രീറ്റിലെ ഏതാനും ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. അൽ മവേല പാലത്തിന് ശേഷം അൽ സഹ്വ ടവറിലേക്കുള്ള പാതയിലാണ് നിയന്ത്രണമുള്ളത്. ഇന്ന് വൈകിട്ട് മുതൽ അടുത്ത ഞായറാഴ്ച (മാർച്ച് 13) വരെ ഇതിലൂടെയുള്ള വാഹനഗതാഗതത്തിന് നിയന്ത്രണമുണ്ടാകും. നേരത്തെ മാർച്ച് 6 വരെ ഇതേ ഭാഗത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. തകരാറിലായ ഭാഗങ്ങൾ വൃത്തിയാക്കുന്ന നടപടികൾ പൂർത്തിയായിരുന്നില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും നിയന്ത്രണം ഏർപ്പെടുത്തിയത്. യാത്രികർ ബദൽ സംവിധാനങ്ങൾ ഉപയോഗിക്കണമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.