വാണിജ്യ സ്ഥാപനങ്ങൾക്കെതിരെ മുന്നറിയിപ്പുമായി ഒമാൻ

വാണിജ്യ സ്ഥാപനങ്ങൾ കച്ചവടത്തിൽ തട്ടിപ്പ് കാണിച്ചാൽ വലിയ നിയമ നടപടികൾ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ഒമാൻ. ഒമാൻ ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് പുതിയ തീരുമാനം പുറത്തിവിട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വിവിധ ഗവർണറേറ്റുകളിൽ ബോധവത്കരണ പരിപാടികൾ നടത്തുകയാണ്. വഞ്ചനയായി കാണുന്ന കച്ചവട രീതികൾ ഉപഭോക്താക്കളെ പരിചയപ്പെടുത്തുക, ജിസിസി വാണിജ്യ – വഞ്ചന വിരുദ്ധ നിയമത്തെക്കുറിച്ച് അവബോധം നൽകുക തുടങ്ങിയവയാണ് ഉപഭോക്തൃ സംരക്ഷണ സമിതി ബോധവത്കരണ കാമ്പയിനിലൂടെ ലക്ഷ്യം വെക്കുന്നത്. ബോധവത്കരണ പരിപാടികൾക്ക് കഴിഞ്ഞമാസമാണ് ഒമാനിൽ തുടക്കമിട്ടത്.