അഭിമാനകരമായ നേട്ടങ്ങൾ സ്വന്തമാക്കി സലാല എയർപോർട്ട്. യാത്രികർക്ക് മികച്ച സേവനങ്ങൾ ലഭ്യമാക്കുന്നതിലുള്ള മികവ് മുൻനിർത്തി ഇന്റർനാഷണൽ എയർപോർട്ട് കൗൺസിലിന്റെ രണ്ട് അവാർഡുകളാണ് സലാല എയർപോർട്ട് സ്വന്തമാക്കിയത്. സേവനങ്ങളുടെ മികവ് മുൻനിർത്തി ഗൾഫ് രാജ്യങ്ങളിലെ 20 ലക്ഷത്തിൽ താഴെ യാത്രികരുള്ള എയർപോർട്ടുകളിൽ ഒന്നാം സ്ഥാനവും, യാത്രികർക്ക് കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പു വരുത്തുന്നതിൽ ഒന്നാം സ്ഥാനവും സലാല സ്വന്തമാക്കി.