ഒ​മാ​ൻ എ​ണ്ണ​വി​ല വീ​ണ്ടും കു​റ​ഞ്ഞു

അന്താരാഷ്ട്ര മാർക്കറ്റിൽ ഒ​മാ​ൻ എ​ണ്ണ​വി​ല വീ​ണ്ടും കു​റ​ഞ്ഞു. ദു​ബൈ മെ​ർ​ച്ചന്റൈൽ മാർക്കറ്റിൽ ഈ വർഷം മേയിൽ വി​ത​ര​ണം ചെയ്യേ​ണ്ട അ​സം​സ്കൃ​ത എ​ണ്ണ​യു​ടെ വി​ല ഇന്നലെ ബാ​ര​ലി​ന് 110.56 ഡോ​ള​റാ​യാണ് കുറഞ്ഞത്. വ്യാഴാഴ്ച ഇ​ത് 115.37 ഡോ​ള​റാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച​ത്തെ വി​ല​യെ​ക്കാ​ൾ 4.81 ഡോ​ള​ർ കു​റ​വാ​ണ് ഇന്നലെ രേഖപ്പെടുത്തിയത്. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി എ​ണ്ണ വി​ല കു​ത്ത​നെ ഇ​ടി​യു​ക​യാ​ണ്. ര​ണ്ടു ദി​വ​സം​കൊ​ണ്ട് 17.15 ഡോ​ള​റി​ന്‍റെ കു​റ​വാ​ണു​ണ്ടാ​യ​ത്. ബു​ധ​നാ​ഴ്ച ഒ​മാ​ൻ എ​ണ്ണ​വി​ല ബാ​ര​ലി​ന് 127.71 ഡോ​ള​ർ വ​രെ എ​ത്തി​യി​രു​ന്നു. വ​രും ദി​വ​സ​ങ്ങ​ളി​ലും എ​ണ്ണ​വി​ല കു​റ​യാ​നാ​ണ് സാ​ധ്യ​ത​യെ​ന്നാണ് സാ​മ്പ​ത്തി​ക വി​ദ​ഗ്​​ധ​ർ പ​റ​യു​ന്നത്.