പ്രവാസികൾക്ക് ആശ്വാസ തീരുമാനവുമായി ഒമാൻ സുൽത്താൻ

ഒമാനിലെ പ്രവാസികൾക്ക് ആശ്വാസ തീരുമാനവുമായി സുൽത്താൻ ഹൈതം ബിൻ താരിഖ്‌. പ്രവാസികളുടെ വർക്ക് പെർമിറ്റുകൾ പുതുക്കുന്നതിനും പുതിയവ അനുവദിക്കുന്നതിനുമുള്ള ഫീസ് നിരക്കിൽ സുൽത്താൻ ഇളവ് അനുവദിച്ചു. മസ്ക്കറ്റ്, തെക്കൻ ബാത്തിന, മുസന്തം ഗവർണറേറ്റുകളിലെ ഷെയ്ഖുമാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം.