കേരളത്തിൽ രോഗബാധ കുറയാത്തതിൽ ഒമാനിലെ പ്രവാസികൾ ആശങ്കയിൽ

കേരളത്തിൽ രോഗബാധ കുറയാത്തതിൽ ഒമാനിലെ പ്രവാസികൾ ആശങ്കയിൽ. പല പ്രദേശങ്ങളും രോഗബാധയുടെ പിടിയിൽ നിന്ന് മോചനം നെടുന്നെങ്കിലും കേരളം ഇപ്പോഴും 17.5 ശതമാനത്തിൽ അധികം TPR കാണിക്കുന്നതിൽ ഒമാനിലെ മലയാളികൾ ആശങ്ക പങ്കു വയ്ക്കുന്നു. സെപ്റ്റംബർ 12 നും 20000 ൽ അധികം രോഗബാധ കേരളത്തിൽ കണ്ടുപിടിക്കപ്പെട്ടു.

ഇന്ത്യയുടെ പ്രതിദിന രോഗബാധയിൽ പകുതിയും കേരളത്തിൽ ആണ് എന്നതാണ് സാഹചര്യം. ഇങ്ങനെ മുന്നോട്ടുപോയാൽ വീണ്ടും ഫ്ലൈറ്റ് തടസ്സങ്ങൾ ഉണ്ടാകുമോ എന്ന ഭയവും പ്രവാസികൾക്കുണ്ട്.