ഒമാനിൽ കോവിഡ് വ്യാപനത്തെ തുടർന്നുള്ള നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ചതോടെ ഹോട്ടൽ വരുമാനത്തിൽ വൻ വർധനവെന്ന് റിപ്പോർട്ട്. ഈ വർഷം ജനുവരി മുതലുള്ള കാലയളവിൽ ഏകദേശം 1,00,000ൽ അധികം ടുറിസ്റ്റുകളാണ് ഒമാൻ സന്ദർശിച്ചത്. ഇതോടെ 3 സ്റ്റാർ, 5 സ്റ്റാർ ഹോട്ടലുകളുടെ വരുമാനത്തിൽ 100 ശതമാനത്തിൽ അധികം വർധനവാണ് ഉണ്ടായിരിക്കുന്നത്. 12.264 മില്യൺ റിയാൽ ആണ് ഈ വർഷം ഹോട്ടലുകൾക്ക് വരുമാനമായി ലഭിച്ചിട്ടുള്ളത്.