സ്വകാര്യ ക്ലിനിക്കുകളിൽ സൗജന്യ കോവിഡ് വാക്സിനേഷൻ ആരംഭിച്ചു

ഒമാനിലെ സ്വകാര്യ ക്ലിനിക്കുകളിൽ സൗജന്യ കോവിഡ് വാക്സിനേഷൻ ആരംഭിച്ചു. പ്രവാസികൾക്കും ഇവിടെ നിന്നും സൗജന്യമായി വാക്സിൻ (ബൂസ്റ്റർ ഡോസ് ഉൾപ്പെടെ) ലഭിക്കും. ഒമാൻ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ബയോൺടെക്, ഫൈസർ, അസ്ട്രാസെനേക്ക വാക്സിനുകൾ ആകും ഇവിടങ്ങളിൽ നിന്നും വിതരണം ചെയ്യുക.

വാക്സിൻ ലഭ്യമാകുന്ന കേന്ദ്രങ്ങൾ –
1) ബദ്ർ അൽ സമ ആശുപത്രികളുടെ എല്ലാ ബ്രാഞ്ചുകളിലും

2) റൂവിയിലെ ബോംബെ മെഡിക്കൽ ആൻഡ് ഡയഗ്നോസ്റ്റിക് സെന്റർ

3) സീബ് സൂഖിലെ മെഡിക്കൽ കെയർ സെന്റർ

4) അൽ ഖ്വൈറിലെ സാഗർ പോളിക്ലിനിക് ഒഅസിസ്

5) തെക്കൻ അസൈബയിലെ അൽ മുസ്ൻ മെഡിക്കൽ സെന്റർ