ഒമാനിൽ ഇന്ന് വൈകിട്ടോടെ തണുപ്പ് കാലം അവസാനിക്കുമെന്ന് റിപ്പോർട്ട്. ഒമാൻ അസ്ട്രോണമിക്കൽ സൊസൈറ്റി ആണ് ഇക്കാര്യം അറിയിച്ചത്. ഭൗമ കലണ്ടർ പ്രകാരം ഒമാനിൽ ഇന്ന് വൈകിട്ട് 7.33 ആകുന്നതോടെ തണുപ്പ് കാലം അവസാനിക്കുകയും വസന്തകാലം ആരംഭിക്കുകയുമാണ്. ജൂൺ 21 വരെ ഇത് തുടരും. ഈ കാലയളവിൽ രാജ്യത്ത് പകലിന്റെയും രാത്രിയുടെയും ദൈർഖ്യം ഏകദേശം സമാനമായിരിക്കും.