ഒമാനിൽ കഴിഞ്ഞ 3 ദിവസത്തിനിടെ 325 പേർക്ക് കൂടി കോവിഡ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,87,505 ആയി. ഇതിൽ 3,81,278 പേർ രോഗമുക്തരായിട്ടുണ്ട്. പുതിയതായി 853 പേർക്ക് രോഗം ഭേദമായി. കോവിഡിനെ തുടർന്ന് പുതിയതായി മരണങ്ങളൊന്നും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതുവരെ 4250 പേരാണ് കോവിഡ് ബാധിതരായി ഒമാനിൽ മരണപ്പെട്ടത്.