വിസാ കാലാവധി കഴിഞ്ഞവരിൽ നിന്നു സെപ്റ്റംബർ 1 വരെ പിഴ ഈടാക്കില്ലെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു. ഓഗസ്ത് 31 നകം വിസ പുതുക്കുന്നവർക്കാണു പിഴയിൽ ഇളവ് ലഭിക്കുക. അതേസമയം ജൂൺ 1 മുതൽ ഒമാനിൽ പുതിയ വിസാ നിരക്കുകൾ പ്രാബല്യത്തിൽ വരും. 301 റിയാലായിരിക്കും ഏറ്റവും ഉയർന്ന വിസാ നിരക്ക്. 101 റിയാലാണ് കുറഞ്ഞ വിസാ നിരക്ക്.
സ്വദേശിവത്കരണ തോത് പൂർണമായി നടപ്പാക്കുന്ന കമ്പനികൾക്കും സ്ഥാപനങ്ങൾക്കും 85 ശതമാനം വരെ വിസ ഫീസിൽ ഇളവ് ലഭിക്കും. കോവിഡ് വ്യാപനത്തെ തുടർന്ന് ഉണ്ടായ പ്രതിസന്ധികളിൽ നിന്ന് ഒമാനിലെ സ്വകാര്യ സ്ഥാപനങ്ങൾക്ക് ആശ്വാസം നൽകുന്നതിനായി സുൽത്താൻ ഹൈതം ബിൻ താരിക്കിന്റെ നിർദ്ദേശത്തെ തുടർന്നാണ് ഇത്തരമൊരു തീരുമാനം സ്വീകരിച്ചതെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.