ഒമാനില്‍ ഇനിമുതൽ സെയില്‍സ് പ്രൊമോഷനുകളും ഓഫറുകളും പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റിയിൽ നിന്നും അനുമതി വാങ്ങണം. സെയില്‍സ് പ്രൊമോഷനുകളുടെയും ഓഫറുകളുടെയും പേരില്‍ തട്ടിപ്പുകള്‍ നടക്കുന്നത് തടയാനാണ് ഇത്തരമൊരു നിയമ നിര്‍മാണം നടത്തുന്നത്. ഇതിനായി ഉപഭോക്തൃ സംരക്ഷണ നിയമം ഭേദഗതി ചെയ്തിട്ടുണ്ട്.
ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള പരസ്യങ്ങള്‍ പ്രൊമോഷനില്‍ ഉണ്ടാവാന്‍ പാടില്ല. എന്തൊക്കെ ഓഫറുകളാണ് പ്രൊമോഷന്റെ ഭാഗമായി നല്‍കുന്നതെന്ന കാര്യവും മുന്‍കൂട്ടി അറിയിക്കണം. അവ വ്യക്തമായി പ്രസിദ്ധീകരിക്കുകയും വേണം.