ഒമാനിൽ രണ്ട് മാസത്തിനിടെ പ്രവാസികളുടെ ജനസംഖ്യയിൽ 60,000 പേരുടെ വർധനവുണ്ടായതായി റിപ്പോർട്ട്. ഈ വർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിലെ കണക്കുകളാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. ദേശീയ സ്ഥിതി വിവര മന്ത്രാലയം പുറത്തു വിട്ട കണക്ക് പ്രകാരം ജനുവരി 1 മുതൽ ഫെബ്രുവരി 28 വരെയുള്ള കാലയളവിൽ 57,870 പേരാണ് അധികമായി ഒമാനിലെത്തിയത്. കഴിഞ്ഞ വർഷം ഡിസംബർ അവസാനത്തിൽ 45,27,446 ആയിരുന്നു ഒമാനിലെ ജനസംഖ്യ. എന്നാൽ ഈ വർഷം ഫെബ്രുവരിയോടെ ഇത് 45,95,661 ആയി ഉയർന്നു.