മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഒമാനിൽ ആദ്യമായി പ്രതിദിന കോവിഡ് പോസിറ്റീവ് കേസുകൾ 100ൽ താഴെയായി. 24 മണിക്കൂറിനിടെ 99 പേർക്കാണ് കോവിഡ് ബാധ റിപ്പോർട്ട് ചെയ്തത്. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,87,829 ആയി. ഇതിൽ 3,81,757 പേർ രോഗമുക്തരായിട്ടുണ്ട്. പുതിയതായി 142 പേർക്ക് രോഗം ഭേദമായി. 98.4 ശതമാനമാണ് രോഗമുക്തി നിരക്ക്.
കോവിഡിനെ തുടർന്ന് പുതിയതായി മരണങ്ങളൊന്നും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതുവരെ 4250 പേരാണ് കോവിഡ് ബാധിതരായി ഒമാനിൽ മരണപ്പെട്ടത്. നിലവിൽ 86 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതിൽ 16 പേർ ഐ.സി.യുവിലാണ്.