ഒമാൻ വിദേശകാര്യ മന്ത്രി ഇന്ത്യയിലേക്ക് പുറപ്പെട്ടു

ഒമാൻ വിദേശകാര്യ വകുപ്പ് മന്ത്രി സയ്ദ് ബദ്ർ ബിൻ ഹമദ് അൽ ബുസൈദി രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലേക്ക് പുറപ്പെട്ടു. ഒമാൻ വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും ഇദ്ദേഹത്തിനൊപ്പമുണ്ട്. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് സന്ദർശനം. സന്ദർശന വേളയിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറുമായി സയ്യിദ് ബദർ ബിൻ ഹമദ് ബിൻ ഹമൂദ് അൽ ബുസൈദി ചർച്ച നടത്തും.