ലുലു ഗ്രുപ്പിന്റെ പുതിയ ഹൈപ്പർ മാർക്കറ്റ് സൊഹാറിൽ പ്രവർത്തനം ആരംഭിച്ചു

ലുലു ഗ്രുപ്പിന്റെ ഒമാനിലെ 29-മത് ഹൈപ്പർ മാർക്കറ്റ് സൊഹാറിൽ പ്രവർത്തനം ആരംഭിച്ചു. സൊഹാറിലെ ഫലജ് അൽ ഖബൈലിൽ ആണ് ഹൈപ്പർ മാർക്കറ്റ് ആരംഭിച്ചിട്ടുള്ളത്. 75,000 ചതുരശ്ര അടിയാണ് സൂപ്പർ മാർക്കറ്റിന്റെ വിസ്തീർണം. സൊഹാറിലെ ലുലുവിന്റെ രണ്ടാമത്തെ ഹൈപ്പർ മാർക്കറ്റ് ആണിത്. വടക്കൻ ബാത്തിന ഗവർണറായ ഷെയ്ഖ് സൈഫ് ബിൻ ഹിംയാർ അൽ മാലിക് അൽ ശേഹിയാണ് ഉദ്ഘാടനം നിർവഹിച്ചത്. ലുലു ഗ്രുപ്പ് ചെയർമാൻ എം. എ യൂസഫലി, മറ്റ് ഉന്നത ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.