വ്യാപാരികൾക്ക് ഗുണകരമായി കെഎംസിസി ഇബ്രയും ടെക്ടോ വെഞ്ചറും സംഘടിപ്പിച്ച സെമിനാർ

ഇബ്രയിലെയും പരിസര പ്രദേശങ്ങളിലെയും വ്യാപാരികൾക്കായി വാറ്റ് രജിസ്ട്രേഷനെയും അനുബന്ധ കാര്യങ്ങളെക്കുറിച്ചും ഉപകാരപ്രദമായ സെമിനാർ സംഘടിപ്പിച്ചു. കെഎംസിസി ഇബ്രയും ഒമാനിലെ മുൻനിര അകൗണ്ടിംഗ് ആൻഡ് ഓഡിറ്റിംഗ് ഏജൻസിയായ ടെക്ടോ വെഞ്ചറും സംയുക്തമായാണ് സെമിനാർ സംഘടിപ്പിച്ചത്.

ഒരു വർഷമായി ഒമാൻ ഗവൺമെൻ്റ് നടപ്പിലാക്കുന്ന വാറ്റ് നിയമങ്ങളെയും അതുമായി ബന്ധപ്പെട്ട് വ്യാപരികൾക്കുണ്ടായിരുന്ന നിരവധി സംശയങ്ങളും ആശങ്കകളും അകറ്റാൻ സെമിനാർ സഹായകമായി. അൽഷറഖിയ്യ സാൻഡ് ഹോട്ടലിൽ വച്ച് നടന്ന പരിപാടിക്ക് ടെക്ടോ വെഞ്ചർ എക്സപേർട്ടുകളായ സാജിദ്, മുഹമ്മദ്, സഹൽ എന്നിവർ നേതൃത്വം നൽകി. കെഎംസിസി സെക്രട്ടറി നൗസീബ് സ്വാഗതം പറഞ്ഞു.