ഇന്ത്യൻ സന്ദർശനത്തിനെത്തിയ ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ സന്ദർശിച്ചു. പ്രതിരോധ, വാണിജ്യ-വ്യാപാര മേഖലകളിലടക്കം ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിനെക്കുറിച്ചും, രാജ്യാന്തര വിഷയങ്ങളെ പറ്റിയും ഇരുവരും ചർച്ച നടത്തി.
വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറുമായും ഉന്നത ഉദ്യോഗസ്ഥരുമായും ഒമാൻ സംഘം കൂടിക്കാഴ്ച നടത്തി. കടൽവഴിയുള്ള ലഹരി കള്ളക്കടത്ത്, പാരമ്പര്യേതര ഊർജം, ടൂറിസം, ആരോഗ്യം, ഭക്ഷ്യസുരക്ഷ തുടങ്ങിയ മേഖലകളിലെ സഹകരണം തുടങ്ങിയ സുപ്രധാന ധാരണാപത്രങ്ങളിൽ ഇരുവരും ഒപ്പുവച്ചു.