തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ ഒമാൻ എയർവേയ്സ് താൽക്കാലികമായി നിർത്തി വെച്ചു. തിരുവനന്തപുരത്ത് നിന്നും ആഴ്ചയിൽ 2 സർവീസുകളാണ് മസ്കത്തിലേക്കു നടത്തിയിരുന്നത്. ഈ സർവീസുകൾ തുടർന്നു നടത്തില്ലെന്ന് എയർവേയ്സ് അറിയിച്ചു. എന്നാൽ സർവീസുകൾ നിർത്തിയതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല.