പ്രവാസി പെൻഷൻ തുക വർധിപ്പിച്ചു

കേരള പ്രവാസി ക്ഷേമ ബോർഡ് നൽകുന്ന പ്രവാസി പെൻഷനും ക്ഷേമനിധി അംശദായവും ഏപ്രിൽ ഒന്നു മുതൽ വർദ്ധിപ്പിച്ച് സർക്കാർ ഉത്തരവായി. 1എ വിഭാഗത്തിന്റെ മിനിമം പെൻഷൻ 3,500 രൂപയായും 1ബി/2എ വിഭാഗങ്ങളുടേത് 3,000 രൂപയായുമാണ് വർദ്ധിപ്പിച്ചത്. അംശദായം അടച്ച വർഷങ്ങൾക്ക് ആനുപാതികമായി 7,000 രൂപ വരെ പ്രവാസി പെൻഷൻ ലഭിക്കും. ഏപ്രിൽ ഒന്നു മുതൽ 1എ വിഭാഗത്തിന് 350 രൂപയും, 1ബി/2എ വിഭാഗത്തിന് 200 രൂപയും ആയിരിക്കും പ്രതിമാസ അംശദായം.