ഒമാനില്‍ സമുദ്രമാർഗം കടത്താൻ ശ്രമിച്ച മയക്കുമരുന്നുകൾ കോസ്റ്റ് ഗാർഡ് സംഘം പിടികൂടി. ദോഫാർ ഗവര്‍ണറേറ്റിലെ സമുദ്രാതിർത്തിക്കുള്ളിൽ അറബിക്കടലിലെ വിവിധ സ്ഥലങ്ങളിൽ നിന്നും മൂന്നു ബോട്ടുകളാണ് പൊലീസ് സംഘം പിടിച്ചെടുത്തത്. ഈ ബോട്ടുകളിൽ നിന്നും ‘ഖാത്ത്’ വിഭഗത്തില്‍ പെടുന്ന മയക്കുമരുന്നിന്റെ 5400 പാക്കറ്റുകളാണ് പിടിച്ചെടുത്തത്. കള്ളക്കടത്ത് നടത്തിയ 10 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചു കഴിഞ്ഞതായി റോയൽ ഒമാൻ പോലീസ് പ്രസ്താവനയില്‍ അറിയിച്ചു.