വിശുദ്ധ റമദാൻ മാസത്തിൽ പൊതു, സ്വകാര്യ മേഖലകളിലെ തൊഴിൽ സമയം പ്രഖ്യാപിച്ച് ഒമാൻ തൊഴിൽ മന്ത്രാലയം. റമദാൻ മാസത്തിൽ വിവിധ മന്ത്രാലയങ്ങളുടെയും, പൊതു സ്ഥാപനങ്ങളുടെയും പ്രവർത്തി സമയം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 മണി വരെ ആയിരിക്കും.
സ്വകാര്യ മേഖലയിലെ മുസ്ലിം ജീവനക്കാർക്ക് ദിവസവും 6 മണിക്കൂറാണ് ജോലി സമയം. ആഴ്ചയിൽ പരമാവധി 30 മണിക്കൂർ ആയിരിക്കണം ഇവരുടെ ജോലി സമയമെന്നും മന്ത്രാലയം അറിയിച്ചു.