അൽ ദാഹിറ ഗവർണറേറ്റിലെ ഇബ്രി വിലായത്തിലെ ക്വാറിയിലുണ്ടായ അപകടത്തിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ അപകടത്തിൽ ആകെ മരണപ്പെട്ടവരുടെ എണ്ണം 9 ആയി. ഇന്ന് മാത്രം മൂന്ന് പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. അപകടത്തിൽ കാണാതായ 5 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. തൊഴിലാളികൾ ജോലി ചെയ്ത് കൊണ്ടിരുന്ന സ്ഥലത്തിന് മുകളിലേക്ക് വലിയ പാറക്കെട്ടുകൾ തകർന്ന് വീഴുകയായിരുന്നു.