കൃത്യമായ തൊഴില്‍ – താമസ രേകഖൾ ഇല്ലാതെ ഒമാനിൽ തുടരുന്നവർക്ക് നിയമനടപടികൾ നേരിടാതെ തന്നെ ഒമാൻ വിടുന്നതിനുള്ള പൊതുമാപ്പ് അനുകൂല്യത്തിന്റെ കാലാവധി ദീര്‍ഘിപ്പിച്ചു. ജൂണ്‍ 30 വരെയാണ് കാലാവധി നീട്ടി നൽകിയിരിക്കുന്നത്. 2020 നവംബര്‍ 15 മുതലാണ് ഇതിനുള്ള രെജിസ്ട്രേഷന് ആരംഭിച്ചത്. അനധികൃതമായി രാജ്യത്ത് തങ്ങുന്ന പ്രവാസി തൊഴിലാളികള്‍ക്ക് ഫീസുകളും പിഴകളുമില്ലാതെ സ്വന്തം നാട്ടിലേക്ക് മടങ്ങുന്നതിന് തൊഴില്‍ മന്ത്രാലയം നൽകിയിരിക്കുന്ന അവസരമാണിത്. റസിഡന്‍സ് കാര്‍ഡ്, പാസ്പോര്‍ട്ട് എന്നിവയുടെ കാലാവധി കഴിഞ്ഞവര്‍ക്കാണ് ആനുകൂല്യം ഏര്‍പ്പെടുത്തിയത്. ഇവർക്ക് തൊഴില്‍ പെര്‍മിറ്റുമായി ബന്ധപ്പെട്ട ഫീസുകളും പിഴകളും ഒഴിവാക്കി നല്‍കുകയും ചെയ്യും.