ദുബായ് എക്സ്പോയില്‍ മികച്ച ഉള്ളടക്കത്തിനുള്ള സ്വര്‍ണ മെഡല്‍ ഒമാന്‍ പവലിയന് കരസ്ഥമാക്കി. ഇന്നലെ സമാപിച്ച എക്സ്പോയില്‍ പ്രകൃതിയും മനുഷ്യനുമായുള്ള ബന്ധം വിളിച്ചോതുന്നതിനായി കുന്തിരിക്കം മാതൃകയിലായിരുന്നു ഒമാന്‍ പവലിയന് നിര്‍മിച്ചിരുന്നത്.
മികച്ച മുന്നൊരുക്കത്തോടെ സന്ദർഷകരെ ആകര്‍ഷിക്കുന്നതിനായി നിരവധി പരിപാടികളും പവലിയനിൽ സജ്ജീകരിച്ചിരുന്നു. രാജ്യം ഇതുവരെ നേടിയെടുത്ത വികസന നേട്ടങ്ങൾ ജനങ്ങളുടെ മുന്നില്‍ എത്തിക്കാനും പവിലിയനിലൂടെ കഴിഞ്ഞു. ഒമാന്റെ പ്രകൃതി സൗന്ദര്യം വിളിച്ചോതുന്ന നിരവധി ചിത്രങ്ങളുടെ പ്രദള്ശനങ്ങളും സന്ദര്‍ശകര്‍ക്കായി ഒരുക്കിയിരുന്നു. എട്ട് മില്ല്യണിലധികം സന്ദർശകരാണ് ഒമാന്‍ പവലിയൻ സന്ദർശിച്ചത്.