റമദാൻ ആശംസകൾ അറിയിച്ച് സുൽത്താൻ ഹൈതം ബിൻ താരിഖ്‌

ഒമാനിലെ പ്രവാസികളും സ്വദേശികളും അടക്കമുള്ള മുഴുവൻ പൊതുജനങ്ങൾക്കും റമദാൻ ആശംസകൾ അറിയിച്ച് സുൽത്താൻ ഹൈതം ബിൻ താരിഖ്‌. ഒമാനിൽ ഉള്ളവർക്ക് പുറമെ ലോകമെമ്പാടുമുള്ള മുഴുവൻ വിശ്വാസികൾക്കും സുൽത്താൻ ആശംസകൾ നേർന്നിട്ടുണ്ട്. വിശുദ്ധ റമദാൻ മാസം (1443) നാളെ ആരംഭിക്കാനിരിക്കെ സർവശക്തനായ ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ എന്നാണ് റോയൽ കോടതി ദിവാൻ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയത്.