ഒമാനില്‍ അൽ ദാഹിറ ഗവര്‍ണറേറ്റിലെ ക്വാറിയിലുണ്ടായ അപകടത്തില്‍ മരിച്ച മുഴുവന്‍ പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. ഇബ്രി വിലായത്തിലെ ഇന്ത്യക്കാരടക്കമുള്ള തൊഴിലാളികൾ ജോലി ചെയ്യുന്ന സ്വകാര്യ മാര്‍ബിള്‍ ഫാക്ടറിയുടെ ക്വാറിയിലാണ് അപകടമുണ്ടായത്. 14 പേരാണ് അപകടത്തില്‍ മരണപ്പെട്ടത്. സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് അതോറിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ഒരാഴ്ചയായി നടത്തിയ തിരച്ചിലിനൊടുവിലാണ് എല്ലാവരുടെയും ഭൗതിക ശരീരം കണ്ടെത്താനായാണ്.
ആറ് പേര് സംഭവ ദിവസം മരിച്ചിരുന്നു. നാല് പേരെ ആദ്യ ദിനം തന്നെ രക്ഷപ്പെടുത്തുകയും ചെയ്തു. മരിച്ചവരുടെ വിവരങ്ങള്‍ അധികൃതര്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലാത്ത സാഹചര്യത്തിൽ മരിച്ചവരിലോ പരുക്കേറ്റവരിലോ ഇന്ത്യക്കാരുണ്ടോയെന്ന് അറിവായിട്ടില്ല.