പേര് വെളിപ്പെടുത്താത്ത വ്യക്തി സഹായിച്ചു; ഒമാനിൽ 61 പേർ ജയിൽ മോചിതരായി

ഒമാനിൽ പേര് വെളിപ്പെടുത്താത്ത വ്യക്തിയുടെ സഹായത്താൽ 61 തടവുകാർ ജയിൽ മോചിതരായി. അൽ ദാഹിറ ഗവർണറേറ്റിൽ നിന്നുള്ളവരാണ് ഇവർ. തുടർച്ചയായ ആറാമത്തെ വർഷമാണ് ഇത്തരത്തിൽ തടവുകാരെ മോചിപ്പിക്കുന്നത്. ഇബ്രിയിൽ നിന്നുള്ള 23 പേരെയും, ബഹ്‌ലയിൽ നിന്നുള്ള 22 പേരെയും, യങ്കുലിൽ നിന്നുള്ള 9 പേരെയും, ദാങ്കിൽ നിന്നുള്ള 7 പേരെയുമാണ് മോചിപ്പിച്ചിരിക്കുന്നത്.