ഒമാനിൽ ഇന്നലെയുണ്ടായ വാഹനാപകടത്തിൽ ഈജിപ്ഷ്യൻ പൗരൻമാരായ മൂന്ന് അധ്യാപകർ മരണപ്പെട്ടു. അൽ വുസ്ത ഗവർണറേറ്റിലെ മഹൗത് വിലായത്തിലാണ് അപകടമുണ്ടായത്. കെയ്റോയിലെ ഒമാൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. ഹെബ ഗദ് അബ്ദുൽ ഹമിദ് അൽ സെയ്ദ്, അമിറ അഹ്മദ് മൊഅമീൻ അഹ്മദ്, ശുറൂഖ് മുഹമ്മദ് അൽ സെയ്ദ് മുഹമ്മദ് എന്നിവരാണ് മരണപ്പെട്ടത്. അധ്യാപകരുടെ നിര്യാണത്തിൽ ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം അനുശോചനമറിയിച്ചു.