ഇന്ത്യക്കും ഒമാനുമിടയിലെ വിമാന ടിക്കറ്റ് നിരക്കുകൾ ഏകദേശം പകുതിയിൽ താഴെയായി കുറഞ്ഞിരിക്കുകയാണ്. മാർച്ച് മാസം അവസാനത്തോടെ അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് ഇന്ത്യ ഒഴിവാക്കിയതിനെ തുടർന്ന് സ്വകാര്യ വിമാന കമ്പനികൾ ഉൾപ്പെടെ വ്യാപകമായി സർവീസുകൾ പുനരാരംഭിച്ച സാഹചര്യത്തിലാണ് ടിക്കറ്റ് നിരക്കുകളിലും കുറവുണ്ടായിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ മസ്ക്കറ്റിൽ നിന്നും കണ്ണൂരിലേക്ക് ഏകദേശം 40,000 രൂപയായിരുന്ന ഫ്ലൈറ്റ് ടിക്കറ്റിന് ഇപ്പോൾ 15,000 രൂപ മാത്രമാണ് ചാർജ് ഈടാക്കുന്നത്. ഇതിന് പുറമെ ഹോട്ടൽ ക്വാറന്റൈൻ നിയന്ത്രണങ്ങൾ ഒഴിവാക്കിയതും പ്രവാസികൾക്ക് ആശ്വാസകരമായിരിക്കുകയാണ്. കാര്യങ്ങൾ രണ്ട് വർഷങ്ങൾക്ക് മുൻപുള്ള അവസ്ഥയിലേക്ക് മടങ്ങിയെത്തുന്നതിന്റെ സന്തോഷത്തിലാണ് പ്രവാസികൾ.