വിശുദ്ധ റമദാൻ മാസത്തിൽ ഒമാനിലെ സർക്കാർ സ്ഥാപനങ്ങളിലെ തൊഴിൽ സമയം പുനക്രമീകരിച്ചു. ദിവസവും 5 മണിക്കൂർ മാത്രമാകും ജോലി ഉണ്ടായിരിക്കുക. ഈ മാസം ജീവനക്കാർക്ക് തങ്ങളുടെ സൗകര്യപ്രകാരം രാവിലെ 8 മണിക്കും, 9 മണിക്കും ഇടയിൽ ജോലിക്ക് ഹാജരാകാവുന്നതാണ്. 8 മണിക്ക് ഹാജരാകുന്നവർക്ക് 1 മണി വരെയും 9 മണിക്ക് ഹാജരാകുന്നവർക്ക് 2 മണി വരെയുമാകും തൊഴിൽ സമയം.