സുൽത്താനേറ്റിന്റെ അമ്പത്തിരണ്ടാമത് ദേശീയ ദിനാചരണത്തിന്റെ ഭാഗമായി പൊതുജനങ്ങളിൽ നിന്നും ലോഗോകൾ ക്ഷണിച്ചു. പ്രവാസികൾക്കും മത്സരത്തിൽ പങ്കെടുക്കാനാകും. തെരെഞ്ഞെടുക്കപ്പെടുന്ന ലോഗോ സമർപ്പിക്കുന്നവർക്ക് അവാർഡുകൾ ഉണ്ടായിരിക്കുന്നതാണ്. ദേശീയ ദിനാചരണ ചുമതലയുള്ള സെക്രട്ടറി ജനറൽ ആണ് ഇക്കാര്യം അറിയിച്ചത്. ലളിതവും, വ്യക്തവുമായ ലോഗോകൾ ആണ് സമർപ്പിക്കേണ്ടത്. ഒമാന്റെ ദേശീയ പാതകയിലെ നിറങ്ങൾ ആയ വെള്ള, ചുവപ്പ്, പച്ച എന്നീ നിറങ്ങൾ ലോഗോയിൽ ഉണ്ടാകണം. രാജ്യത്തിന്റെ സാംസ്കാരിക പാരമ്പര്യവും ലോഗോയിൽ വ്യക്തമാക്കണം. ഡിസൈൻ ചെയ്ത ലോഗോ A4 പേപ്പറിൽ പ്രിന്റ് എടുത്ത് രണ്ടാഴ്ചയ്ക്കുള്ളിൽ സെക്രട്ടറി ജനറലിന്റെ ഓഫീസിൽ ഹാജരാക്കണം. PSD, PDF ഫയലുകൾ ആയും കോപ്പികൾ നൽകേണ്ടതാണ്.