സ്കൂൾ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ബീച്ചുകൾ ശുചീകരിച്ചു

ലോകാരോഗ്യ ദിനാചരണത്തോട് (ഏപ്രിൽ 8) അനുബന്ധിച്ച് ഒമാനിലെ സ്കൂൾ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ബീച്ചുകൾ ശുചീകരിച്ചു. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ അസൈബ സ്കൂളിലെ കുട്ടികളെ ഉൾപ്പെടുത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. ‘നമ്മുടെ ഭൂമി നമ്മുടെ ആരോഗ്യം’ എന്നതാണ് ഈ വർഷത്തെ ലോകാരോഗ്യ ദിന സന്ദേശം. ഇത് മുൻനിർത്തിയാണ് പരിസര ശുചീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്.