അൽ നഹ്ദ സ്ട്രീറ്റിൽ നിയന്ത്രണം

അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ മസ്ക്കറ്റിലെ അൽ നഹ്ദ സ്ട്രീറ്റിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഏപ്രിൽ 10 ഞായറാഴ്ച വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. അൽ നഹ്ദ സ്ട്രീറ്റിൽ, റുവി ഭാഗത്തേക്ക്, വാദി ഉദയ് പാലത്തിന് ശേഷമുള്ള മേഖലയാണ് അടയ്ക്കുന്നത്. മസ്‌കറ്റ് മുനിസിപ്പാലിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. റോഡിൽ റോയൽ ഒമാൻ പോലീസ് നിയന്ത്രണം ഏറ്റെടുത്തിട്ടുണ്ട്.