അൽ മവേല മാർക്കറ്റിൽ മസ്ക്കറ്റ് മുനിസിപ്പാലിറ്റി റെയ്ഡ് നടത്തി

മസ്ക്കറ്റിലെ പ്രധാന വാണിജ്യ കേന്ദ്രമായ അൽ മവേല പഴം – പച്ചക്കറി മാർക്കറ്റിൽ മസ്ക്കറ്റ് മുനിസിപ്പാലിറ്റി റെയ്ഡ് നടത്തി. റമദാനോട്‌ അനുബന്ധിച്ച് നടത്തിയ റെയ്ഡിൽ കൃത്യമായ നിലവാരമില്ലാത്ത പഴങ്ങളും, പച്ചക്കറികളും കണ്ടെത്തുകയും ഇവ നശിപ്പിക്കുകയും ചെയ്തു. പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷയ്ക്ക് ആണ് മുഖ്യ പരിഗണനയെന്നും ഇത് ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് റെയ്ഡ് സംഘടിപ്പിച്ചതെന്നും മുനിസിപ്പാലിറ്റി അധികൃതർ പുറത്തിറക്കിയ വാർത്ത കുറിപ്പിൽ വ്യക്തമാക്കി. കൃത്യമായ നിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കൾ വിൽപ്പനയ്ക്ക് വെയ്ക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികളും സ്വീകരിക്കുന്നതാണ്.