ഒമാനിൽ കിണറ്റിൽ വീണ് ഒരാൾ മരണപ്പെട്ടു. വടക്കൻ ശർഖിയ ഗവർണറേറ്റിലെ ഇബ്ര വിലായത്തിലാണ് സംഭവം. എങ്ങനെയാണ് ഇദ്ദേഹം കിണറ്റിൽ അകപ്പെട്ടത് എന്ന് വ്യക്തമല്ല. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഇദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കരയ്ക്കെത്തിച്ചത്.