ഇന്ത്യയിലെ മെഡിക്കൽ എൻട്രൻസ് പൊതു പരീക്ഷയായ ‘നീറ്റ്’ എക്സാമിന് മസ്ക്കറ്റിലും പരീക്ഷ കേന്ദ്രം ലഭ്യമാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പ് പ്രകാരം ഇന്ത്യയ്ക്ക് പുറത്ത് ഒമാൻ ഉൾപ്പെടെ 12 രാജ്യങ്ങളിൽ ആണ് പരീക്ഷ കേന്ദ്രമുള്ളത്. മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് 8500 ഇന്ത്യൻ രൂപയാണ് അപേക്ഷ ഫീസ്. മെയ് 6ന് ഇന്ത്യൻ സമയം രാത്രി 11.50 വരെയാണ് അപേക്ഷകൾ സമർപ്പിക്കാനാകുക. അപേക്ഷ സമർപ്പിക്കുമ്പോൾ തന്നെ പരീക്ഷ കേന്ദ്രവും തെരെഞ്ഞെടുക്കണം. മസ്ക്കറ്റ് സെന്ററിന്റെ കോഡ് 9911 ആണ്. ജൂലൈ 17ന് ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞ് 2 മണി മുതൽ 5.20 വരെയാകും പരീക്ഷ നടക്കുക.