
ഒമാനിൽ വാഹന ഉടമകൾക്ക് ആശ്വാസ തീരുമാനവുമായി റോയൽ ഒമാൻ പോലീസ്. സ്വദേശികൾക്കും, പ്രവാസികൾക്കും ഇനിമുതൽ ഓഫീസുകളിൽ ഹാജരാകാതെ ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റാവുന്നതാണ്. സ്വകാര്യ വാഹന ഉടമകൾക്കാകും ഈ സംവിധാനം ഉപയോഗപ്പെടുത്താനാകുക. വാഹനത്തിന് കൃത്യമായ ഇൻഷുറൻസ് ഉണ്ടായിരിക്കണം. അധികൃതർ ആവശ്യപ്പെടുന്ന ഘട്ടത്തിൽ സാങ്കേതിക പരിശോധനകൾക്ക് വാഹനം ഹാജരാക്കുകയും വേണം. പ്രവാസികൾക്ക് ഉടമസ്ഥാവകാശം മാറ്റുന്നതിനായി നിയമനുസൃതമായ റെസിഡൻസ് കാർഡും, ഡ്രൈവിംഗ് ലൈസൻസും നിർബന്ധമാണ്.