ഒമാനിൽ വാഹനാപകടം; 3 വിദ്യാർത്ഥിനികൾ മരണപ്പെട്ടു

ഒമാനിലെ അൽ ബാത്തിന ഹൈവേയിൽ ഉണ്ടായ ബസ് അപകടത്തിൽ 3 വിദ്യാർത്ഥിനികൾ മരണപ്പെട്ടു. സഹം മേഖലയിലെ മിഖാലേവ് ബ്രിഡ്ജിന് സമീപമാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബസ് ഡ്യുട്ടിയിലുണ്ടായിരുന്ന ഒരു പോലീസുകാരനെ ഇടിച്ച് തെറിപ്പിക്കുകയും, മറ്റൊരു ട്രക്കുമായി കൂട്ടിയിടിക്കുകയും ചെയ്തു. അപകടത്തിൽ 7 പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവർ ഇപ്പോൾ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.