മലപ്പുറം കോഴിച്ചെന മാമുബസാര്‍ സ്വദേശി പരേതനായ കുഞ്ഞിമുഹമ്മദിന്റെ മകന് മുഹമ്മദ് റഫീഖ് (46) ഒമാനിലെ സലാലയില്‍ മരണപ്പെട്ടു. സ്ട്രോക്ക് വന്നതിനെ തുടര്‍ന്ന് സലാല ഖാബൂസ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണപ്പെട്ടത്. ഖബറടക്കം സലാലയില്‍ തന്നെ നടത്തും. സുബൈദയാണ് ഭാര്യ. സഫുവാന്‍, ലുക്മാന്, റഹീസ് എന്നിവരാണ് മക്കള്‍.