ഒമാനില്‍ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന വൻ മയക്കുമരുന്ന് ശേഖരം റോയൽ ഒമാൻ കോസ്റ്റ് ഗാർഡ് സംഘം പിടികൂടി. തെക്കൻ ശർഖിയ ഗവർണറേറ്റിൽ നിന്നും അതി തീവ്ര ലഹരിമരുന്നുകളുടെ 85 കിലോഗ്രാം ആണ് റെയ്ഡിൽ പിടിച്ചെടുത്തത്. ഗവർണറേറ്റിലെ അൽ കമിൽ, അൽ വാഫി എന്നീ വിലായത്തുകളിൽ ആണ് സ്പെഷ്യൽ ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഏഷ്യൻ വംശജരായ 3 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവർക്കെതിരെയുള്ള നിയമ നടപടികൾ പുരോഗമിക്കുകയാണ്.