ഒമാനിൽ നികുതി അടയ്ക്കുന്നവരുടെ ശ്രദ്ധയ്ക്ക്

ഒമാനിൽ വാറ്റ് നികുതി അടയ്ക്കേണ്ട മുഴുവൻ വ്യക്തികളും സ്ഥാപനങ്ങളും ഈ മാസം തന്നെ ഇത് പൂർത്തിയാക്കണമെന്ന് ടാക്സ് അതോറിറ്റി അറിയിച്ചു. ഈ വർഷത്തെ ആദ്യ മൂന്ന് മാസത്തെ നികുതിയാണ് ഏപ്രിൽ മാസത്തിൽ അടയ്‌ക്കേണ്ടത്. കൃത്യമായി നികുതി അടയ്ക്കാത്തവർക്ക് പിഴ നടപടികൾ ഉൾപ്പെടെ നേരിടേണ്ടി വരുമെന്നും അതോറിറ്റി അറിയിച്ചിട്ടുണ്ട്.