ഇന്ത്യൻ പ്രവാസിയുടെ ജീവൻ രക്ഷിച്ച് റോയൽ ഒമാൻ എയർ ഫോഴ്സ്

ഗുരുതരമായ ആരോഗ്യ ബുദ്ധിമുട്ടുകൾ കാരണം പ്രതിസന്ധിയിലായ ഇന്ത്യൻ പ്രവാസിയുടെ ജീവൻ എയർ ലിഫ്റ്റിംഗ് വഴി രക്ഷപ്പെടുത്തി റോയൽ ഒമാൻ എയർ ഫോഴ്സ്. മുസന്തം ഗവർണറേറ്റിലെ ഖസബ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന്റെ ആരോഗ്യനില വളരെ പെട്ടെന്ന് മോശമാകുകയായിരുന്നു. ഇതേ തുടർന്നാണ് എയർ ഫോഴ്സ് അധികൃതർ രക്ഷയ്‌ക്കെത്തിയത്. മസ്ക്കറ്റിലെ ഒമാൻ ഇന്റർനാഷണൽ ഹോസ്പിറ്റലിലേക്കാണ് ഇദ്ദേഹത്തെ മാറ്റിയത്.