ഒമാനിലെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഏപ്രില്‍ മാസത്തെ ശമ്പളം ലഭിക്കുന്നതിനുള്ള അവസാന തീയതി മറ്റന്നാൾ ആണ്. അടുത്ത് മാസം ഈദുല്‍ ഫിത്വര്‍ വരുന്നത് പ്രമാണിച്ചാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഇത്തരമൊരു അറിയിപ്പ് പുറത്തിറക്കിയിരിക്കുന്നത്. തൊഴിലാളികൾക്ക് ശമ്പളം കൊടുക്കുന്നത് സംബന്ധിച്ച പ്രത്യേക സര്‍ക്കുലറും ഒമാൻ തൊഴിൽ മന്ത്രാലയം പുറത്തിറക്കി. നിയമം അനുസരിച്ചില്ലെങ്കിൽ ശക്തമായ നിയമ നടപടി സ്വീകരിക്കും.
2003ലെ 35-ാം നമ്പര്‍ ഉത്തരവ് പ്രകാരം നിയമത്തിൽ വന്ന തൊഴിൽ നിയമ പ്രകാരം ആണ് ഇത്തരമൊരു നിര്‍ദേശം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് നൽകിയിരിക്കുന്നത്. ശമ്പളം വേഗത്തിൽ കിട്ടുന്നത് കൊണ്ട് സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് നേരത്തെ തന്നെ ഈദ് ആഘോഷങ്ങള്‍ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പ് എടുക്കാൻ സാധിക്കും.തൊഴില്‍ മന്ത്രാലയം ആണ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴി ഇക്കാര്യം പുറത്തുവിട്ടത്.