വിശുദ്ധ റമദാൻ മാസത്തിൽ ഒമാനിൽ നിന്നും ഉംറ നിർവഹിക്കുന്നതിനായി യാത്ര ചെയ്യുന്ന 200 പേർക്ക് സൗജന്യ വിമാന ടിക്കറ്റ് ലഭ്യമാക്കുമെന്ന് ഒമാൻ എയർ അറിയിച്ചു. ശാരീരികവും മാനസികവുമായ ബുദ്ധിമുട്ട് നേരിടുന്നവർക്കാണ് ടിക്കറ്റ് ലഭ്യമാക്കുക. പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് ഈ അനുകൂല്യം ലഭിക്കും. എയർലൈൻസിന്റെ തീരുമാനത്തെ ഒമാൻ സാമൂഹിക സുരക്ഷ മന്ത്രാലയം അനുമോദിച്ചു.